സിപിഐ എം ശാന്തൻപാറ പാർട്ടി ഓഫീസ് നിർമ്മാണത്തിൽ എൻ ഒ സിക്കുള്ള അപേക്ഷ കളക്ടർ നിരസിച്ചു


സിപിഐ എം ശാന്തൻപാറ പാർട്ടി ഓഫീസ് നിർമ്മാണത്തിൽ എൻ ഒ സിക്കുള്ള അപേക്ഷ കളക്ടർ നിരസിച്ചു.
ഗാർഹികേതര നിർമാണത്തിനാണ് അപേക്ഷ എന്നതിനാലാണ് നിരസിച്ചത്.കെട്ടിടം നിർമ്മിച്ചത് 12 ചതുരശ്ര മീറ്റർ പട്ടയം ഇല്ലാത്ത ഭൂമിയിലാണന്നും റവന്യൂ ഡിപ്പാർട്ട്മെൻ്റിൻ്റെ കണ്ടെത്തൽ.ഏറെ വിവാദമായ പാർട്ടി ഓഫീസ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.വിഷയം വിവാദമാവുകയും കോടതി കയറുകയും ചെയ്ത സാഹചര്യത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് എൻ ഒ സി ക്ക് അപേക്ഷിച്ചത്.എന്നാൽ കളക്ടർ അപേക്ഷ നിരസിക്കുകയായിരുന്നു.ഗാർഹികേതര നിർമാണത്തിനാണ് അപേക്ഷ എന്നതിനാലാണ് നിരസിച്ചത് എന്നാണ് റവന്യൂ അധികൃതർ വ്യക്തമാക്കുന്നത് ഇതിനോടൊപ്പം കെട്ടിടം നിർമ്മിച്ചത് 12 ചതുരശ്ര മീറ്റർ പട്ടയം ഇല്ലാത്ത ഭൂമിയിലാണന്നും 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം ഇരിക്കുന്നതായി കണ്ടെത്തലുണ്ട്.മേഖലയിൽ നിർമ്മാണ നിരോധനം അടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഓഫീസ് നിർമ്മാണം വിവാദത്തിലേക്ക് എത്തിയത് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയമായിത്തന്നെ വിഷയത്തെ ഉപയോഗിച്ചിരുന്നു എന്നാൽ പാർട്ടി ഓഫീസ് നിർമ്മാണവുമായി സിപിഎം മുമ്പോട്ട് പോവുകയായിരുന്നു ഒടുവിൽ കോടതിയുടെ ഇടപെടലിലാണ് നിർമ്മാണം നിർത്തിവച്ചത് ഇപ്പോൾ വീണ്ടും എൻ ഒ സി പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ നിയമപരമായി തന്നെ അതിനെ നേരിടുവാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെയും ശാന്തൻപാറ ഏരിയ കമ്മിറ്റിയുടെയും നീക്കം.