Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു


ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 49 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുദ്രവെച്ച കവറില്‍ അപേക്ഷിക്കാം. ഫോം വില്‍ക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് പകല്‍ 12.30. അന്നേ ദിവസം പകല്‍ 2 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കുന്നതും 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ സാമ്പിളുകള്‍ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെന്‍ഡറില്‍ പറഞ്ഞിട്ടുളള സവിശേഷതകള്‍, അളവ്, വില എന്നിവക്കനുസൃതമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 265550.