Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇരട്ടയാർ ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂര്‍വ അധ്യാപക- വിദ്യാര്‍ഥി സംഗമവും 26, 27 തിയതികളില്‍ നടക്കും


26ന് റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒന്‍പതിന് എച്ച്.എം. സുനിതാ കുമാരി പതാക ഉയര്‍ത്തും. 10ന് അധ്യാപക രക്ഷാകര്‍തൃസിതി സമ്മേളനം, രണ്ടിന് കലോത്സവ വിജിയികളെ ആദരിക്കല്‍ എന്നിവ നടക്കും.
27ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സാസംകാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികളും നടക്കുമെന്ന് എച്ച്.എം. എ.എസ്. സുനിതാ കുമാരി, പി.ടി.എ. പ്രസിഡന്റ് അനീഷ് രാഘവന്‍, ലാലച്ചന്‍ വെള്ളക്കട, ബെന്നി തോമസ്, ഇ.എസ്. ശ്രീകാന്ത്, ജിസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.