മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള വ്യവസായിക അടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന് സ്വന്തമായോ പാട്ടത്തിന് എടുത്തതോ ആയിട്ടുള്ള 50 സെൻറ് സ്ഥലം ഉണ്ടായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രം വഴി നടത്തിയ ആടുവളർത്തൽ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മുൻഗണന. കൂടാതെ അപേക്ഷകൻ മംഗസംരക്ഷണ വകുപ്പിൻ്റെ കർഷക രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. 8000/- രൂപ വീതം വിലയുള്ള മലബാറി ഇനത്തിൽ പെട്ട 19 പെണ്ണാടും 10000/- രൂപ വിലയുള്ള ഒരു മുട്ടനാടിനെയും 162000/- രൂപ ( ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ) മുതൽ മുടക്കിൽ വാങ്ങേണ്ടതും 100000/- രൂപ ( ഒരു ലക്ഷം രൂപ) മുതൽ മുടക്കിൽ ശാസ്ത്രീയമായ ആട്ടിൻ കൂട് നിർമ്മിക്കേണ്ടതും, അടുകളെ ഇൻഷുറൻസ് ചെയ്യേണ്ടതും ആവശ്യമായ മരുന്നു കൾ വാങ്ങേണ്ടതും, കടത്തു കൂലി എന്നിവ എല്ലാം ചേർന്നു ഒരു യൂണിറ്റിന് 280000/- രൂപ (രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ) രൂപ കർഷകൻ മുടക്കേണ്ടതും ആയതിനു സബ്സിഡിയായി 100000/- രൂപ ( ഒരു ലക്ഷം രൂപ) ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, അപേക്ഷകൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെ കരം തീർത്ത രസീത്, ആടു വളർത്തൽ പരിശീലന ക്ലാസ്സിൽ പങ്കെടുത്തതിൻ്റെ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം വെറ്ററിനറി പോളി ക്ലിനിക്ക് കട്ടപ്പന യിൽ 26/6/2021 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഇടുക്കി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ നിയമിക്കുന്ന കമ്മറ്റിയായിരിക്കും.