പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിന തടവും 45000/-രൂപ പിഴയും


പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31വർഷം കഠിന തടവും 45000/-രൂപ പിഴയും.
ഉടുമ്പൻചോല :പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂർത്തി ആകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത വ്യത്യസ്തങ്ങളായ കേസിൽ പ്രതിയായ ചതുരംഗപ്പാറ വില്ലേജിൽ വട്ടപ്പാറ കരയിൽ തലയങ്കാവ് ഭാഗത്ത് നവനീത് എസ്റ്റേറ്റ് ലയത്തിൽ താമസം മുരുകൻ മകൻ ജയകുമാർ (വയസ്സ് 23)ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്.2021 ലാണ് കേസിനാസ്പതമായ സംഭവം. പ്രതി ഒരു കുട്ടിയെ ടി അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിന്റെ അടുത്തുള്ള മറ്റൊരു വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ വച്ചാണ് പ്രതിക്ക് പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 27 വർഷം കഠിന തടവിനും 40000/- രൂപ പിഴയ്ക്കും IPC വകുപ്പ് പ്രകാരം 4 വർഷം കഠിന തടവിനും 5000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത് . ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. ഉടുമ്പൻചോല പോലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.