Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദേശവനിത തേക്കടി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു


തേക്കടി കവലയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദേശ വനിത മരിച്ചു. ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ജർമനിയില്‍നിന്ന് 30 അംഗ സംഘത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മരുമകള്‍ ഹെലനും റോസ് മേരിക്കൊപ്പം തേക്കടിയിലെത്തിയിരുന്നു. തേക്കടി സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഗ്രൂപ് അംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റോസ് മേരിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് നടപടി പൂർത്തിയാക്കി സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.