Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഫെബ്രുവരി 2 ന്. ബീനാ റ്റോമി പുതിയ ചെയർപേഴ്സൺ ആയേക്കും








കട്ടപ്പന നഗരസഭയിൽ 34 കൗൺസിലിൽ കോൺഗ്രസ് 19,ജോസഫ് 3, ഒരു സ്വതന്ത്ര ഉൾപ്പെടെ 23 കൗൺസിലർമാർ UDF ന് ഒപ്പമുള്ളപ്പോൾ, LDF – 9, BJP 2 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.

UDF ധാരണപ്രകാരം 5 വർഷത്തിൽ ആദ്യ 3 വർഷം കോൺഗ്രസ് ഐക്കും അവസാന 2 വർഷം എ ഗ്രൂപ്പിനുമാണ് ചെയർപേഴ്സൺ സ്ഥാനം നൽകാൻ തീരുമാനിച്ചിരുന്നത്.

തീരുമാനപ്രകാരം ആദ്യ ഒന്നര വർഷം ബീനാ ജോബിയും പിന്നീടുള്ള ഒന്നര വർഷം ഷൈനി സണ്ണി ചെറിയാനും ചെയർപേഴ്സൺ ആയി.
കാലവാധിപൂർത്തിയതോടെ ഷൈനി സണ്ണി ചെറിയാൻ 19 ന് രാജിവച്ചിരുന്നു.

ഇനിയുള്ള 2 വർഷം എ ഗ്രൂപ്പിനാണ് ചെയർ പേഴ്സൺ സ്ഥാനം ലഭിക്കുക.

നഗരസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 2 ന് 11 മണിക്ക് നടക്കും


34 അംഗ കൗൺസിലിൽ 23 അംഗങ്ങൾ UDF ന് ഒപ്പം ഉള്ളതിനാൽ എ ഗ്രൂപ്പിലെ ബീനാ റ്റോമി ചെയർപേഴ്സനാകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!