San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഈ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നുണയന്‍മാരാണ്;സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി കിടപ്പാട സംരക്ഷണ സമിതി



സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി കിടപ്പാട സംരക്ഷണ സമിതി. റോഡില്‍ കിടന്നായിരുന്നു ഇന്നത്തെ സഹന സമരം. സര്‍ഫാസി നിയമം ഭേദഗതി ചെയ്യുക, ഏക പാര്‍പ്പിട ബില്‍ കൊണ്ടുവരുക തുടങ്ങിയവയാണ് പ്രാധാന ആവശ്യങ്ങള്‍. സര്‍ക്കാര്‍ ഇടപെടലിനായി ആരംഭിച്ച സമരം ഇന്ന് നാല്‍പതാം ദിവസമാണ്.  സര്‍ഫാസി നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് ജീവിക്കുന്ന ദളിത് ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നത്. ആരും തിരിഞ്ഞ് നോക്കാതെയതോടെ റോഡിലിറങ്ങി പ്രതിഷേധിച്ചു.ദരിദ്രരുണ്ട് എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. 40 ദിവസം സമരം ചെയ്തതില്‍ 20 ദിവസമെങ്കിലും മഴയായിരുന്നു. ഒരു ടാര്‍പ്പ പോലും കെട്ടാന്‍ സമ്മതിക്കാതെ, ഞങ്ങളെ മനുഷ്യരായി കാണാതെ പട്ടിക്ക് സമമായി കിടത്തിയ മുഖ്യമന്ത്രിയാണ് ഡല്‍ഹിയില്‍ സമരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സമര പ്രഹസനം നടത്തിയത്. 40 ദിവസമായിട്ടും ചര്‍ച്ച നടത്തിയിട്ടില്ല. ഈ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നുണയന്‍മാരാണെന്ന് സമരക്കാര്‍ പറഞ്ഞു.

കേന്ദ്ര നിയമമെങ്കിലും സര്‍ക്കാരും സാമൂഹിക നീതി വകുപ്പും ഇടപെടണം എന്നാണ് സമരസമിതിയുടെ ആവശ്യം. കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം വര്‍ദ്ധിപ്പിക്കുന്ന സര്‍ഫാസി നിയമത്തിലെ വ്യവസ്ഥയ്‌ക്കെതിരെയാണ് പ്രധാന പ്രതിഷേധം. പലരും വീടും ഭൂമിയും ജപ്തി ചെയ്യപ്പെട്ടവര്‍

പ്രധാന പാതയില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സമരം അര മണിക്കൂറോളം നീണ്ടു. പിന്നീട് പൊലീസ് സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. അവശരായവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ നിയമ ഭേദഗതി പരിഗണിക്കും വരെ സമരം തുടരുമെന്നാണ് കിടപ്പാട സംരക്ഷണ സമിതി പ്രതികരിക്കുന്നത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button