Idukki വാര്‍ത്തകള്‍
ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ: മറുപടിയുമായി ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം നേതാവ് വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണമെന്നും, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് ചോദിച്ചു.ഒരു പ്രകോപനവും ഇല്ലാതെ എന്തിനാണ് ഇപ്പോൾ ഈ പ്രതികരണം.രാഷ്ട്രീയ ബോധം ശിവൻകുട്ടി മറന്നുപോയോ. വി. ശിവൻകുട്ടി സിപിഐയുടെ രാഷ്ട്രീയം പഠിക്കണം. അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ശിവൻകുട്ടിയുടെ പ്രസ്താവന നടത്തുന്നത്. കോൺഗ്രസിനുള്ളിൽ പ്രശ്നം നിലനിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ ഈ പ്രസ്താവന. പ്രതിപക്ഷ ഉപനേതാവ് പദവി ഇപ്പോഴും തർക്ക വിഷയം. അത് പരസ്യമായി ഉന്നയിക്കാത്തത് രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും പറഞ്ഞു.













































































































































