ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
ഷാർജയിൽ നൈജിരിയൻ പൗരൻമാരുടെ ആക്രമണത്തിൽ പരുക്കേറ്റ ഇടുക്കി കൂട്ടാർ തടത്തിൽ വിഷ്ണു വിജയൻ (28) മരിച്ചു.


നെടുങ്കണ്ടം :ഷാർജയിൽ നൈജിരിയൻ പൗരൻമാരുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. കൂട്ടാർ തടത്തിൽ വിഷ്ണു വിജയൻ (28) ആണ് മരിച്ചത്. വിഷ്ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവാഴ്ച വൈകുന്നേരം നൈജിരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുദേവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരുക്കേൽപിച്ചു. ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിൻ്റെ മുകളിൽ നിന്നും നൈജിരിയൻ പൗരൻമാർ താഴേക്കിട്ടു. അപകട മരണമെന്ന് വരുത്തി തീർക്കാനാണ് വിഷ്ണുവിനെ ഫ്ലാറ്റിനു മുകളിൽ നിന്നും താഴേക്കിട്ടത്. ഷാർജ അബുഷഹറയിൽ ബാർബർഷോപ് നടത്തി വരികയായിരുന്നു മരിച്ച വിഷ്ണു. മാതാവ് ലളിത, സഹോദരങ്ങൾ. ബിബിൻ ഉണ്ണിമായ