Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബീനാ റ്റോമി കട്ടപ്പന നഗരസഭ പുതിയ ചെയർപേഴ്സൺ ആയേക്കും


കട്ടപ്പന നഗരസഭയിൽ 34 അംഗ കൗൺസിലിൽ കോൺഗ്രസ് 19,ജോസഫ് 3, ഒരു സ്വതന്ത്ര ഉൾപ്പെടെ 23 കൗൺസിലർമാർ UDF ന് ഒപ്പമുള്ളപ്പോൾ, LDF – 9, BJP 2 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.
UDF ധാരണപ്രകാരം 5 വർഷത്തിൽ ആദ്യ 3 വർഷം കോൺഗ്രസ് ഐക്കും അവസാന 2 വർഷം എ ഗ്രൂപ്പിനുമാണ് ചെയർപേഴ്സൺ സ്ഥാനം നൽകാൻ തീരുമാനിച്ചിരുന്നത്.
തീരുമാനപ്രകാരം ആദ്യ ഒന്നര വർഷം ബീനാ ജോബിയും പിന്നീടുള്ള ഒന്നര വർഷം ഷൈനി സണ്ണി ചെറിയാനും ചെയർപേഴ്സൺ ആയി.
കാലവാധിപൂർത്തിയതോടെ ഷൈനി സണ്ണി ചെറിയാൻ 19 ന് രാജിവച്ചിരുന്നു.
ഇനിയുള്ള 2 വർഷം എ ഗ്രൂപ്പിനാണ് ചെയർ പേഴ്സൺ സ്ഥാനം ലഭിക്കുക.
34 അംഗ കൗൺസിലിൽ 23 അംഗങ്ങൾ UDF ന് ഒപ്പം ഉള്ളതിനാൽ എ ഗ്രൂപ്പിലെ ബീനാ റ്റോമി ചെയർപേഴ്സനാകും.