Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഗതാഗതം നിരോധിച്ചു
രാമക്കൽമേട്-കമ്പംമേട്-വണ്ണപ്പുറം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് താന്നിമൂട് മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് ഇന്ന് (20) മുതൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. തൂക്കുപാലം ഭാഗത്ത് നിന്ന് കല്ലാർ നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടിയെരുമ ജങ്ഷനിൽ നിന്ന് വലത് തിരിഞ്ഞ് കോമ്പയാർ വഴി പോകണം. കല്ലാർ ഭാഗത്ത് നിന്നും താന്നിമൂട് – മുണ്ടിയെരുമ- തൂക്കുപാലം പോകേണ്ട വാഹനങ്ങൾ നെടുങ്കണ്ടം വഴി കോമ്പയാർ കൂടി മുണ്ടിയെരുമയിൽ എത്തിച്ചേരണമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.