കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ നാളെ രാജി വയ്ക്കും
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ നാളെ രാജി വയ്ക്കും. ഒന്നര വർഷത്തിനുള്ളിൽ ഒട്ടേറെ വികസന നേട്ടങ്ങളുണ്ടാക്കിയതായി ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ.
മുന്നണി ധാരണപ്രകാരം രാജിവെയ്ക്കുമ്പോൾ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ . ഇ.എസ്.ഐ.ഡിസ്‌പെൻസറിയ്ക്ക് നഗരസഭയുടെ സ്ഥലം വിട്ടു നൽകുന്നതിനുള്ള തടസങ്ങൾ നീക്കി. ലൈഫ് മിഷൻ പദ്ധതിയിൽ 235 വീടുകളുടെ നിർമാണത്തിന് കരാർ പൂർത്തിയാക്കുകയും 50 വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
കേരളത്തിലാദ്യമായി ഒരേ പീഠത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെയും അയ്യങ്കാളിയുടെയും പ്രതികൾ സ്ഥാപിച്ചു.
പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച വിശാലമായ ഗാന്ധി സ്‌ക്വയർ നിർമിയ്ക്കാൻ ഡി.പി.ആർ. അംഗീകരിച്ചു.
കല്യാണത്തണ്ടിൽ ടൂറിസം വികസനത്തിനായി 30 ലക്ഷം രൂപ വകയിരുത്തുകയും ലീസിനെടുക്കാൻ റവന്യു വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽ 25 ലക്ഷം രൂപ മുതൽ മുടക്കിൽ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു.
ഗവ.ട്രൈബൽ സ്‌കൂളിന്റെ ടോയ്‌ലറ്റ് കോംപ്ലക്‌സിന് 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കി.
ഓട്ടോറിക്ഷാ പെർമിറ്റ് നൽകുന്നതിന് സാധിച്ചു.
ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രാജിവെയ്ക്കുന്നത് എന്ന് ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.
രാജിവെയ്ക്കുന്നില്ലെന്ന വിവാദങ്ങൾ അനാവശ്യമായി ചിലർ ആരോപിച്ചതാണെന്നും ഷൈനിസണ്ണി ചെറി യാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു,
സിജു ചക്കുമൂട്ടിൽ , മനോജ് മുരളി, ലീലാമ്മ ബേബി, രാജൻ കാലാച്ചിറ, സജിമോൾ ഷാജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.