Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വാത്തിക്കുടി വില്ലേജിലെ റീസര്‍വേ പ്രശ്‌നം.
വാത്തിക്കുടി വില്ലേജിലെ റീസര്‍വേ പ്രശ്‌നം.
നിലവിലെ കൈവശക്കാരന്റെ പേരും ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്


വാത്തിക്കുടി അടക്കമുള്ള വില്ലേജുകളിലെ റീസര്‍വേ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സര്‍വേ നടത്തുമ്പോള്‍ നിലവിലുള്ള കൈവശക്കാരന്റെ പേര് ഉള്‍പ്പെടുന്നതില്‍ അവ്യക്തത നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള കൈവശക്കാരന്റെ പേര് ഉള്‍പ്പെടുത്താന്‍ സര്‍വേ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് പ്രകാരം പട്ടയ നടപടികള്‍ക്കായി സര്‍വേ നടത്തുമ്പോള്‍ നിലവിലുള്ള കൈവശക്കാരന്റെ പേര് കൂടി ഉള്‍പ്പെടുത്തും. 1966-1971 കാലയളവില്‍ നടത്തിയ റീസര്‍വേയുടെ ഭാഗമായി തയാറാക്കിയ ലാന്‍ഡ് രജിസ്റ്ററില്‍ കൈവശക്കാരന്റെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നു. ഇതുമൂലം റീസര്‍വേ നടപടികളില്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കുന്നതിനാണ് പുതിയ ഉത്തരവ്.