ഇരട്ടയാർ സെൻതോമസ്സിൽ രജത ജൂബിലി സമാപനവും സ്കൂൾ വാർഷികവും
ഇരട്ടയാർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ രജത ജൂബിലി സമാപനവും സ്കൂൾ വാർഷികങ്ങളും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി മാസം 19, 30,31 തീയതികളിൽ നടത്തപ്പെടുന്നു.
1963 ൽ എൽ പി വിഭാഗം ആരംഭിച്ച ഇരട്ടയാർ സെൻറ് തോമസിൽ തുടർന്ന് യുപി, ഹൈസ്കൂൾ വിഭാഗങ്ങളും പ്രവർത്തനം ആരംഭിച്ചു . 1998 ൽ ഹയർസെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായ ഇരട്ടയാർ സെൻറ് തോമസ് ഇടുക്കി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ മികച്ച ഹയർ സെക്കൻഡറി സ്കൂളിനും ഹൈസ്കൂളിനും ഉള്ള അവാർഡുകൾ നിരവധി തവണ നേടിയിട്ടുണ്ട്. പാഠ്യ രംഗത്തും കലാകായിക രംഗങ്ങൾ ഉൾപ്പെടെ പാഠ്യേതര മേഖലകളിലും മികച്ച നിലവാരം പുലർത്തുന്ന ഇരട്ടയാർ സെൻറ് തോമസ് സ്കൂൾ ഹൈറേഞ്ചിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമാണ് . ജൂബിലി വർഷത്തിൽ
ഈ സ്കൂളിൻറെ പ്രിൻസിപ്പലും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ലെഫ്റ്റ്.ഡോ. റെജി ജോസഫ് , ഹയർ സെക്കൻഡറി വിഭാഗം അധ്യാപിക സൂസമ്മ ജോസഫ് , ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ. ബിജു അഗസ്റ്റിൻ, യു പി വിഭാഗം അധ്യാപിക സി. സെലിൻ, L P വിഭാഗം അധ്യാപിക ശ്രീമതി സെലിനാമ്മ ഇ കെ എന്നിവർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഹയർ സെക്കൻഡറി വിഭാഗം സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും രജതജൂബിലി സമാപനവും 2024 ജനുവരി 19 വെള്ളിയാഴ്ച നടത്തപ്പെടുന്നു. ജൂബിലി സ്മാരകമായി നിർമ്മിച്ച പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കുന്നതാണ്. ഇടുക്കി രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും .
ഇടുക്കി രൂപത വികാരി ജനറാൾ മോൺ . ജോസ് കരിവേലിക്കൽ ആമുഖപ്രഭാഷണം നടത്തും.
ഇടുക്കി രൂപത വികാരി ജനറാൾ ജോസ് പ്ലാച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തും . പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എം എൽ എ . എം എം മണി നിർവഹിക്കും. രജത ജൂബിലി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറാൾ അബ്രാഹം പുറയാറ്റ് നിർവഹിക്കും . ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ മെമെന്റോ സമർപ്പണവും ഫോട്ടോ അനാച്ഛാദനവും നിർവഹിക്കും . ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ ഷാജി എൻഡോമെന്റുകൾ വിതരണം ചെയ്ത് പ്രതിഭകളെ ആദരിക്കും.
സർവീസിൽ നിന്ന് വിരമിക്കുന്ന ലെഫ്. ഡോ. റെജി ജോസഫ്, സൂസമ്മ ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തും വാർഡ് മെമ്പർ ജിൻസൺ വർക്കി അസിസ്റ്റൻറ് മാനേജർ ഫാദർ ജിതിൻ പാറക്കൽ, മുൻ പ്രിൻസിപ്പാൾ സി. റോസിൻ FCC സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി പിടിഎ പ്രസിഡണ്ട് ബിജു അറക്കൽ എം പി ടി എ പ്രസിഡണ്ട് ബിനു ജസ്റ്റിൻ മണ്ണാംപറമ്പിൽ, അധ്യാപക പ്രതിനിധി ആഗസ്റ്റിൻ എം എ, സ്കൂൾ ലീഡർ മാസ്റ്റർ ആൽബിൻ ഷാജി, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. സ്റ്റാഫ് സെക്രട്ടറി ഷേർലി കെ പോൾ നന്ദി പറയും .
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഹൈസ്കൂൾ, U P വിഭാഗം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി മാസം മുപ്പതാം തീയതിയും എൽ പി വിഭാഗത്തിന്റെ വാ ർഷികാഘോഷ പരിപാടികൾ ജനുവരി മാസം മുപ്പത്തിയൊന്നാം തീയതിയും നടത്തപ്പെടുന്നതാണ്.