കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഓർമ്മച്ചെപ്പ് സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഓർമ്മച്ചെപ്പ് സംഘടിപ്പിച്ചു.
600 ളം വയോജനങ്ങൾ ഓർമ്മച്ചെപ്പിൽ പങ്കാളികളായി.
നമ്മുടെ നാടിന്റെ സമൂല വളർച്ചയ്ക്ക് ജീവിതം സമർപ്പിച്ചവരാണ് നമ്മുടെ മുതിർന്ന പൗരന്മാർ . ജീവിതസാഹനങ്ങളിൽ സമാധാനത്തോടും ആരോഗ്യ സൗഭാഗ്യങ്ങളോടുമുള്ള ഒരു ജീവിതം അവർക്കായി ഒരുക്കേണ്ടതും സമൂഹത്തിൻറെ കടമയാണ്.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കട്ടപ്പന നഗരസഭയും ചേർന്ന് വയോമിത്രം പദ്ധതി വഴി പ്രയോജനങ്ങൾക്കായി ശാരീരിക മാനസിക ആരോഗ്യപരിപാലനവും, മാനസിക ഉല്ലാസ പ്രവർത്തനങ്ങൾ, പ്രത്യേക ദിനാഘോഷങ്ങൾ, ഉല്ലാസയാത്രകൾ, കലാപരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത്.
ഇതിന്റെ ഭാഗമായാണ് ഓർമ്മച്ചെപ്പ് 2024 എന്ന പേരിൽ വയോമിത്രം വാർഷിക ആഘോഷവും വയോജന സംഘവും കലാവിരുന്നും സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഓർമ്മച്ചെപ്പ് 2014 ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി അധ്യക്ഷത വഹിച്ചു .
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ് മുരളി,
നഗരസഭ കൗൺസിലർമാരായ ജെസ്സി ബെന്നി, രാജൻ കാലാച്ചിറ, ധന്യ അനിൽ, തങ്കച്ചൻ പുരയിടം, സജിമോൾ ഷാജി ,രജിത രമേഷ് , പ്രശാന്ത് രാജു , ബിനു കേശവൻ,
ഡോക്ടർ ഐറിൻ എലിസബത്ത് , വയോമിത്രം കോഡിനേറ്റർ ഷിന്റോ ജോസഫ് , CDS ചെയർപേഴ്സൺ രക്തമ്മ സുരേന്ദ്രൻ , വൈസ് ചെയർ പേഴ്സൺ ബീനാ സോദരൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കലാപരിപാടികളും സമ്മാനമദനവും സ്നേഹവിരുന്നും നടന്നു.