കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
കട്ടപ്പന മുനിസിപ്പാലിറ്റിയും കട്ടപ്പന താലൂക്ക് ആശുപത്രിയും സംയുക്തമായാണ് ഏകാരോഗ്യം കമ്മ്യൂണിറ്റി മെന്റർമാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത് .മനുഷ്യരുടെയും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം നിരന്തരമായി നിരീക്ഷിച്ച് മനുഷ്യരെ ബാധിക്കാവുന്ന വിവിധ പകർച്ചവ്യാധികൾ മനുഷ്യനിലേക്ക് എത്തുന്നത് തടയാനും പ്രതിരോധ പ്രവർത്തനങ്ങളെ മറികടന്ന് എത്തുന്നവ നേരത്തെ കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ ഇടപെടുകൾ നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് .ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു
പരിപാടിയുടെ ഭാഗമായി ജില്ലാ കോർഡിനേറ്റർ പ്രസന്നകുമാർ ഏക ആരോഗ്യത്തെക്കുറിച്ച് ക്ലാസുകൾ നയിച്ചു .
നഗരസഭ കൗൺസിലർ ഷിജി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എച്ച് എം കോഡിനേറ്റർ ടോണി ,ജെ എച്ച് ഐ മാരായ വിധു എസ് സോമൻ ,സുജാത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .