6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സി എസ് ഡി എസ് സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി



സംസ്ഥാനത്തെ 30 ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് നയിക്കുന്ന സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്കാണ് കട്ടപ്പനയിൽ സ്വീകരണം നൽകിയത്.

CSDS സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ K തങ്കപ്പൻ ജാഥ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ജാഥ ക്യാപ്റ്റൻ കെ.കെ സുരേഷിന് സ്വീകരണം നൽകി.

മാറി മാറി വരുന്ന സർക്കാരുകൾ ദളിത് ക്രൈസ്തവരെ പരിഗണിക്കാറില്ല.
ഒരു വീട്ടിൽ രണ്ട് നീതിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.കെ സുരേഷ് പറഞ്ഞു.


കട്ടപ്പനയിൽ നിന്ന് ആരംഭിച്ച ജാഥ തൊടുപുഴയിൽ അവസാനിക്കും.

പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ എട്ട് ജില്ലകളിലൂടെ കടന്നു പോകുന്ന ജാഥ ജനുവരി 29ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർചോടെ സമാപിക്കും

കട്ടപ്പനയിൽ നടന്ന യോഗത്തിൽ CSDS സംസ്ഥാന സമിതിയംഗം മോബിൻ ജോണി അദ്ധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു , ബിനു കേശവൻ, CSDS ഇടുക്കി താലൂക്ക് പ്രസിഡന്റ് രാജൻ കുഞ്ഞൂഞ്ഞ്, താലൂക്ക് കമ്മറ്റിയംഗം കെ.കെ സാബു എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!