ഭൂ നിയമ ഭേദഗതിയുടെകാണാപ്പുറങ്ങൾ.
നിര്‍മ്മാണ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂപതിവ് നിയമം 2023-ല്‍ ഭേദഗതി ചെയ്യുകയും, ആയത് നിയമമാക്കുവാന്‍ ഗവര്‍ണര്‍ മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയുമാണ്.
ഈ ഭേദഗതി കൊണ്ട് ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചുവെന്ന് ഇടതുപക്ഷം വ്യാപക പ്രചരണം നടത്തുകയാണ്.
ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഈ നിയമഭേദഗതി മൂലം സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തില്‍ 2023 ഭൂ നിയമഭേദഗതിയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കട്ടപ്പന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ 3 പി.എം. മുതല്‍ കട്ടപ്പന പ്രസ് ക്ലബ്ബ് ഹാളില്‍ സെമിനാര്‍ നടക്കും.
ഇടുക്കി എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു കുഴല്‍നാടന്‍ MLA വിഷയാവതരണം നടത്തും.,
അഡ്വ. ഇ.എം. ആഗസ്തി Ex. MLA ചര്‍ച്ച നയിക്കും.
മുന്‍ എം.പി അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, കിഫ ജില്ലാ പ്രസിഡന്റ് ബബിന്‍ ജെയിംസ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് എം.ജെ. ബാബു, അതിജീവന പോരാട്ടവേദി ജില്ലാ പ്രസിഡന്റ് റസാക്ക് ചൂരനോലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, തോമസ് മൈക്കിള്‍, ആന്റണി കുഴിക്കാട്ട്, ജോര്‍ജ് ജോസഫ് പടവന്‍, മിനി സാബു, ഫ്രാന്‍സീസ് അറയ്ക്കപറമ്പില്‍, നിധിന്‍ ലൂക്കോസ്, സിജു ചക്കുംമൂട്ടില്‍, പി.എം. ഫ്രാന്‍സീസ്, സാജു കാരക്കുന്നേല്‍, ലിനീഷ് അഗസ്റ്റിന്‍, അനീഷ് മണ്ണൂര്‍, കെ.എ. മാത്യു എന്നിവര്‍ സന്നിഹിതരാകും.