ഇടുക്കിനാട്ടുവാര്‍ത്തകള്‍
തങ്കമണിയിൽ വൻ വ്യജമദ്യ വേട്ട,800 ലിറ്റർ കോടയും 80 ലിറ്റർ വ്യാജമദ്യവും പിടികൂടി.


ഇടുക്കി : തങ്കമണിക്ക് സമീപം അമ്പലമേട് റോഡിൽ ചെങ്കുത്തായ മലയുടെ ഇടയിലുള്ള പാറയിടുക്കിലാണ് വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത് . തങ്കമണി
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി കെ സുരേഷും സംഘവും നടത്തിയ പരിശോധനയിൽ ആണ് കാമാക്ഷി – അമ്പലമേട് റോഡിന് താഴെ ചെങ്കുത്തായ മലയിലെ പാറയിടുക്കിൽ വൻ വ്യാജവാറ്റ് നടക്കുന്നത് കണ്ടെത്തിയത് ഇവരെ കണ്ടതും സ്ഥലത്തുണ്ടായിരുന്ന യൂവാവ് കുറുക്കുവഴി ചാടി ഓടിരക്ഷപ്പെട്ടു എന്നാൽ പിന്തുടർന്ന ഉദ്യോഗസ്ഥർക്ക് പ്രതിയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചതിനാൽ അമ്പലമേട് സ്വദേശി പാറയിൽ വീട്ടിൽ എബ്രഹാം മകൻ അനീഷ് എബ്രഹാം (31) നെതിരെ കേസ് എടുത്തു.