പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭോപ്പാലിലെ CMI വൈദികനായ അനിൽ മാത്യുവിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ടയുടെ അവസാന ഉദാഹരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ മലായാളി വൈദികൻ അനിൽ മാത്യുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ , മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് എന്നിവർക്ക് കത്ത് നൽകി. ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന് ഒരുക്കിയും ക്രൈസ്തവർക്ക് ഒപ്പമാണെന്ന് വരുത്തി തീർക്കുകയും , മറുവശത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വൈദികനെ തുറങ്കിലടക്കുകയും ചെയ്യുന്ന നടപടി ബി ജെ.പി അവസാനിപ്പിക്കണം. ഇനി ഈ രാജ്യത്ത് സ്റ്റാൻ സ്വാമിമാർ ഉണ്ടാകാനിടയുള്ള അവസരം ഒരുക്കരുത് , ബി .ജെ . യുടെ കപട ന്യൂനപക്ഷ പ്രീണനം ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ രാജ്യം വലിയൊരു വിപത്തിലേക്ക് നയിക്കപെടും എന്ന കാര്യത്തിൽ സംശയമില്ലായെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു…