അയ്യപ്പൻ കോവിൽ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന സ്ഥിരമായി പരാതിയിൽ തെളിവെടുപ്പ് നടത്തി
അയ്യപ്പൻ കോവിൽ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലന്ന് സ്ഥിരമായി പരാതിയിൽ തെളിവെടുപ്പ് നടത്തി. മാധ്യമ വാർത്തയെ തുടർന്ന് മനുഷ്യാവകാശകമ്മീഷൻ മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തെളിവെടുപ്പ് നടന്നത്. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും മൊഴി രേഖപ്പെടുത്തി.
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മൃഗഡോക്ടറുടെ സേവനം ലഭ്യമാകാതെ നൂറ് കണക്കിന് ക്ഷീര കർഷകരാണ് വലഞ്ഞത്. നിലവിൽ അയ്യപ്പൻകോവിലിലെ മൃഗാശുപത്രിയിൽ ഡോക്ടർ ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും അവധിയായതാണ് പരാതിക്കിടയാക്കിയത്. പരാതി പരിശോധിക്കാൻ നവമ്പർ 24 ന് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് പരിശോധന നടത്തിയിരുന്നു. ഡോക്ടറില്ലാത്ത അവസ്ഥയിൽ പഞ്ചായത്ത് പ്രസിഡന്റ് ഫോണിൽ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ പരീക്ഷ ആയതിനാൽ അവധിയെടുത്തന്നായിരുന്നു മറുപടി. മാട്ടുക്കട്ട മൃഗാശുപത്രിയിലെ അവസ്ഥ മാധ്യമ വാർത്തയായതിനെ തുടർന്ന് മനുഷ്യാവകാശപ്രവർത്തകൻ ഗിന്നസ് മാടസ്വാമി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മനുഷ്യാവകാശ കമ്മീഷൻ മൃഗസം രക്ഷണ വകുപ്പിനോട് വിശദീകരണം ചോദിച്ചു. തുടർന്നാണ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ
ഡോ.ശാലിനി വിൽക്കിൻസണ്ണിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ് മാർ ജോൺസൺ മൃഗാശുപത്രിയിലെത്തി തെളിവ് നൽകി. തുടർച്ചയായി ആശുപത്രിയിഹാജരാകാതിരുന്നതിന്റെ തെളിവ് നൽകുന്നതോടൊപ്പം .പഞ്ചായത്ത് പദ്ധതികൾ ഏറ്റെടുക്കാത്തതും , മീറ്റിങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നതും അന്വേഷണത ഉദ്യോഗസ്ഥയുട പറഞ്ഞു. ജനങ്ങൾക്ക് വേണ്ട സേവനം നൽകാത്ത ഡോക്ടറെ ആവശ്യമില്ലന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥ പഞ്ചായത്ത് പ്രസിഡന്റിനോട് അരമണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡോക്ടർക്ക് തത്കാലം താക്കീത് നൽകിയത്വയി അന്വേഷണ ഉദ്യോഗസ്ഥ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞു. ഡോക്ടർ പഞ്ചായത്തും കർഷകരുമായി യോജിച്ച് പ്രവർത്തിച്ചാൽ പ്രശ്നങ്ങളില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പ്രോജക്ട ഓഫീസറോടൊപ്പം സഹ ഉദ്യോഗസ്ഥൻവിവേക് രാജനും ഉണ്ടായിരുന്നു. ഇടുക്കി വിഷൻ കാഞ്ചിയാർ