Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്നാറിൽ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി


മൂന്നാറിൽ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശികളെ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ മൂന്ന് ദിവസമായി ടിയാനു വേണ്ടി പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. വാഹന പരിശോധനക്കിടയിൽ
ഇന്ന് രാവിലെ 5.30 ന് തേനി ബസിൽ എത്തിയ പ്രതിയെയും ഭാര്യയും തിരിച്ചറിയുന്നതിനിടയിൽ പ്രതിവാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. പ്രതിയുടെ ഭാര്യയെ ചെക് പോസ്റ്റിൽ തടഞ്ഞു വെച്ച ശേഷം പ്രതിക്കു വേണ്ടിയുള്ള തെരച്ചിലിൽ മറ്റൊരു ബസ്സിൽ തമിഴ് നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസുമായി ചേർന്ന് പിടികൂടി പ്രതിയേയും ഭാര്യയേയും പോലീസിന് കൈമാറുകയായിരുന്നു. പ്രിവ ഓഫിസർ യൂനസ് ഇ.എച്ച്, ഗ്രേഡ് പി.ഒ നെൽസൻ മാത്യു, സി.ഇ.ഒ മാരായ ബൈജു സോമരാജ്, ലിബിൻ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.