കട്ടപ്പന നഗരസഭയിലെ എല്ലാ അംഗനവാടികളിലേയ്ക്കുമുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം നടന്നു


കട്ടപ്പന നഗരസഭയിലെ എല്ലാ അംഗനവാടികളിലേയ്ക്കുമുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം നടന്നു. നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിച്ചു
നഗരസഭാ പരിധിയിലെ 48 അംഗനവാടികളിലേയ്ക്കായി ഗ്യാസ് സ്റ്റൗകൾ, ബേബി ബെഡുകൾ, സ്റ്റീൽ കസേരകൾ, റാക്കുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.നഗരസഭാ കാര്യാലയത്തിൽ നടന്ന ചടങ്ങ് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എല്ലാ വനിതകൾക്കും ശിശുക്കൾക്കും സുരക്ഷിതത്വബോധവും ഉന്നമനവും ഉയർച്ചയും സാധ്യമാകുന്നത് ഭരണകർത്താക്കൾ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ലഭിക്കുമ്പോഴാണെന്ന് അവർ പറഞ്ഞു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ രാജൻ കാലാച്ചിറ,ബിനു കേശവൻ,ലീലാമ്മ ബേബി, പ്രശാന്ത് രാജു,നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ, ഐ സി ഡി എസ് സൂപ്പർവൈസർ ജി.ബിന്ദു ,ബിൻസി ഷാജി തുടങ്ങിയവർ പങ്കെടുത്തു.