Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എക്യുമെനിക്കൽ കരോൾ


കെ.ചപ്പാത്ത്: വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്രിസ്തുമസ് കരോൾ നടത്തി. കെ. ചപ്പാത്ത് സെന്റ് ആന്റണിസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ സി.എസ്.ഐ ഉപ്പുതറ സഭാ ജില്ലാ ചെയർമാൻ റവ. കെ.എ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. ചപ്പാത്ത് സെന്റ് ആന്റണിസ് സഭാ വികാരി ഫാ. സുരേഷ് ആന്റണി ക്രിസ്തുമസ് സന്ദേശം നൽകി.
സി.എസ്.ഐ കരിന്തിരി സഭാ വികാരി റവ. ബിനോയ് മാത്യു, ചപ്പാത്ത് യാക്കോബായ സഭാ വികാരി ഫാ. ഐസക്ക് കുര്യാക്കോസ്, റവ. ജെയ്‌സിങ് നോബര്‍ട്ട്, റവ. അരുണ്‍ ജോസഫ്, ഇവാഞ്ചലിസ്റ്റ് എന്‍. സൈമണ്‍ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വിവിധ സഭകളുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിച്ചു.