ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ജനുവരി 13 ന്


കഞ്ഞിക്കുഴി . ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ BMS ഓഫീസിൽ ജനുവരി 13 ശനിയാഴ്ച നടക്കും.
സംസ്ഥാന വൈസ് പ്രസിഡന്റെ ആർ. ജീഗി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഉദ്ഘാടന സമ്മേളനം, സൗഹൃദ സമ്മേളനം, സംഘടനാ സമ്മേളനം , യാത്രയയപ്പ് സമ്മേളനം ഇവ ഉണ്ടാകുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
വിവിധ സമ്മേളനങ്ങളിലായി സംസ്ഥാന വൈസ് പ്രസിഡന്റെ ആർ ജിഗി,സംസ്ഥാന സമിതി അംഗം ഹരി .ആർ വിശ്വനാഥ്, ബി.ജെ പി മദ്ധ്യ മേഖലാ സെക്രട്ടറി ബിനു ജെ. കൈമൾ , ബി എം സ് ജില്ലാ സെക്രട്ടറി കെ എം സിജു, ജന്മഭൂമി ജില്ലാ ലേഖകൻ അനൂപ് കുമാർ , എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സാജൻ, കെ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ബിജു, കെ എഫ് പി എസ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് ബി സരളാദേവി എന്നിവർ പങ്കെടുക്കുമെന്ന് എൻ .ടി .യു ജില്ലാ ജനറൽ സെക്രട്ടറി വി സി രാജേന്ദ്രകുമാർ അറിയിച്ചു.