പെട്രൊള്‍ വില വര്‍ധന; എല്‍.ഡി.എഫ് നയം കാപട്യമെന്ന് കോണ്‍ഗ്രസ്
നെടുംകണ്ടം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന കള്ളകളികള്‍ അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയും, അമര്‍ഷവും കണക്കിലെടുത്ത് അടിയന്തിരമായി പെട്രോള്‍ ഡീസല്‍ വില കുറക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണിലെ പെട്രോള്‍ പമ്പിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധനവിലക്കു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ് നടക്കുന്നത്. പെട്രോളിനു കേന്ദ്ര സര്‍ക്കാര്‍ 32.90 രൂപ ഈടാക്കുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാരിനു 31 ശതമാനം വിഹിതം ലഭിക്കുമെന്നും അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി ഉപേക്ഷിച്ച് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കരം തീരുവ ഒരു രൂപ പോലും കുറയ്ക്കാതെ ഈ വിഷയത്തില്‍ സമരത്തിന് ഇറങ്ങുന്ന എല്‍.ഡി.എഫ് നയം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍ണയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.എസ്. യശോധരന്‍, ഷാജി പൈനാടത്ത്, മണ്ഡലം പ്രസിഡന്റ് കെ.പി. തങ്കപ്പന്‍, ജിറ്റോ ഇലിപ്പുലിക്കാട്ട്, ജോയി കുന്നുവിള, പി.ജി. രവീന്ദ്രനാഥ്, ജോസഫ് വെച്ചൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.