നാട്ടുവാര്‍ത്തകള്‍
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം


കട്ടപ്പന: ഓട്ടോറിക്ഷ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, ലോക്ക് ഡൗണ്‍ മൂലം ദുരിതം അനുഭവക്കുന്ന തൊഴിലാളികള്‍ക്ക് 10000 രൂപ സഹായം നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തി. സമരം ഓട്ടോറിക്ഷ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.സി സിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല ട്രഷറര്‍ പി.പി ഷാജി, മേഖല ട്രഷറര്‍ കെ.ആര്‍ രാജന്‍, മുന്‍സിപ്പല്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു