പഠനോപകരണങ്ങള്‍ നല്കി ശുചീകരണ തൊഴിലാളികള്‍
കട്ടപ്പന: നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നഗരസഭ പരിധിയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിനല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി തൊഴിലാളികളില്‍ നിന്ന് പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭയും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന നവരാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍. രാവിലെ മൂന്നോടെ ഇവരുടെ ജോലി ആരംഭിക്കും. ഇത്തരത്തില്‍ പണിയെടുത്തുകിട്ടിയ വേതന തുക ഉപയോഗിച്ചാണ് നഗരസഭ പരിധിയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കിയത്. 500-ഓളം നോട്ട് ബുക്കുകളാണ് ഇവരുടെ നേതൃതത്തില്‍ നല്‍കുന്നത്. നഗരസഭയിലെ 34 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്ക് ബുക്കുകള്‍ കൈമാറും. തുടര്‍ന്ന് പഠനോപകരണങ്ങള്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കും.