Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഇരുപതേക്കറിന് സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികൻ മരിച്ച സംഭവം;ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
കട്ടപ്പന ഇരുപതേക്കറിനു സമീപം ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തു.മേപ്പാറ സ്വദേശി ജിജോയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.
മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.ക്രിസ്തുമസ് തലേന്നാണ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കട്ടപ്പന മുട്ടത്തുകുന്നേൽ സജിയെ വാഹനമിടിച്ചത്.
അപകടം സൃഷ്ടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയെങ്കിലും പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.പരിക്കേറ്റ സജിയെ സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും 25ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.