കട്ടപ്പന നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വാർഷിക പദ്ധതി വികസന സെമിനാർ നടന്നു
കട്ടപ്പന നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വാർഷിക പദ്ധതി വികസന സെമിനാർ നടന്നു. നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായിയാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണം – ക്ഷീര വികസനം, കുടിവെള്ളം, പൊതുഭരണവും ധനകാര്യവും, വിദ്യാഭ്യാസ കലാ സാംസ്കാരികം-യുവജനക്ഷേമം, ജൈവ വൈവിദ്യ മാനേജ്മെന്റ്, ആരോഗ്യം, പാർപ്പിടം, വനിതാ വികസനം, പട്ടികജാതി വികസനം, ദാരിദ്ര്യ ലഘുകരണം, ശുചിത്വം മാലിന്യ സംസ്ക്കരണം, പ്രാദേശിക സാമ്പതിക വികസനം, പട്ടിക വർഗ്ഗ വികസനം, കൃഷിയും അനുബന്ധ മേഖലകളും, നഗരാ സൂത്രണം പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ വിഭാഗങ്ങളിൽ ഗ്രൂപ്പുകൾ തിരിഞ്ഞ് ചർച്ചകൾ നടന്നു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി അദ്ധ്യക്ഷയായിരുന്നു. ജോയി വെട്ടിക്കുഴി വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ മനോജ് മുരളി, സിബി പാറപ്പായിൽ, ലീലാമ്മ ബേബി, ഐബിമോൾ രാജൻ തുടങ്ങായവർ സംസാരിച്ചു. ചർച്ചയിൽ നഗരസഭ കൗൺസിലർന്മാർ, വികസന സമിതി അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ, ആശാ പ്രവർത്തകർ , നഗരസഭ ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.