നക്ഷത്ര ഗ്രാമം ഒരുക്കി ക്രിസ്തുമസിനെ വരവേൽക്കുകയാണ് ഇരട്ടയാർ സെന്റ് തോമസ് ഇടവക

ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നക്ഷത്ര ഗ്രാമം തന്നെ ഒരുക്കി വേറിട്ട വർണ്ണ വിസ്‌മയം തീർത്തിരിക്കുന്നത്
കുടുംബ കൂട്ടായ്‌മകൾ വിവിധ വലിപ്പത്തിലും വർണ്ണത്തിലുമുള്ള അൻപതിലധികം നക്ഷത്രങ്ങളാണ് ഇടവക ദേവാലയത്തിന്റെ മുൻപിൽ ഒരുക്കിയിരിക്കുന്നത്.
പള്ളി വികാരി ഫാദർ ജോസ് കരിവേലിക്കലിന്റെ ആശയത്തിനൊപ്പം കുടുംബകൂട്ടായ്മകൾ ചേർന്നപ്പോൾ പള്ളിയും പരിസരവും നക്ഷത്ര ഗ്രാമമായി മാറി.
രക്ഷകന്റെ വരവ് അറിയിച്ച് കിഴക്ക് ഒരു നക്ഷത്രമാണ് ഉദിച്ചതെങ്കിൽ ഇരട്ടയാർ സെന്റ് തോമസ് ദേവാലയ മുറ്റത്ത് നക്ഷത്ര സമൂഹമാണ് രക്ഷകനെ വരവേൽക്കുന്നത് .
,ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ദേവാലയ അങ്കണത്തിൽ നക്ഷത്രദീപങ്ങളുടെ ഗ്രാമം ഒരുക്കിയത്.
വിവിധ കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ വിവിധ വലിപ്പത്തിലുള്ള നാല്പതിലധികം നക്ഷത്രങ്ങളാണ് പള്ളിയങ്കണത്തിൽ വർണ്ണ വെളിച്ചം വിതറുന്നത് .
രാത്രി കാലങ്ങളിൽ ഇരട്ടയാർറ ഭാഗത്തുകൂടി കടന്നുപോന്ന സഞ്ചാരികൾക്ക് പ്രതീക്ഷയുടെ പുതിയ വർണ്ണ വെളിച്ചമാണ് നക്ഷത്ര ഗ്രാമം പകരുന്നത്.
ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ നക്ഷത്ര ഗ്രാമം സ്ഥാപിച്ച് ഒരു ദിവസം പിന്നിടുമ്പോൾ കാണുവാനും കണ്ട് ആസ്വാദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനും നിരവധിയാളുകളാണ് പള്ളിയങ്കണത്തിലെക്ക് എത്തിച്ചേരുന്നത്