കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര 18 – ന് ഇടുക്കിയിൽ

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ 11 മുതൽ 22 വരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന അതിജീവന യാത്ര പതിനെട്ടാം തീയതി തിങ്കളാഴ്ച ഇടുക്കിയിൽ എത്തിച്ചേരും.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ അതിജീവന യാത്രയ്ക്ക് അടിമാലിയിൽ രാവിലെ ഒൻപതു മണിക്ക് ആദ്യ സ്വീകരണം നൽകും . കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡണ്ട് ജോർജ് കോയിക്കൽ അധ്യക്ഷതയിൽ ചേരുന്ന രൂപതാതല സ്വീകരണ യോഗം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിക്കും തുടർന്ന് യാത്രയ്ക്ക് പതിനൊന്ന് മണിക്ക് രാജാക്കാട് സ്വീകരണം നൽകും . രാജാക്കാട് നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം മോൺ. അബ്രഹാം പുറയാട്ട് നിർവഹിക്കും. ഫാ ജോബി വാഴയിൽ മുഖ്യ പ്രഭാഷണം നടത്തും .
രണ്ട് മണിക്ക് നെടുംകണ്ടത്ത്
അതിജീവന യാത്ര എത്തിച്ചേരുമ്പോൾ ആരംഭിക്കുന്ന സ്വീകരണയോഗം കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം ഉദ്ഘാടനം ചെയ്യും. പ്രഫ. ജോസുകുട്ടി ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തും
അതിജീവന യാത്രയുടെ ഇടുക്കി രൂപതാതല സമാപന സമ്മേളനത്തിന്റെ ഭാഗമായി കൃത്യം നാല് മണിക്ക് ഇടുക്കി കവലയിൽ നിന്നും കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അതിജീവന യാത്രയെ സ്വീകരിച്ച് സമ്മേളന നഗരിയായ കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ എത്തിച്ചേരുമ്പോൾ ആരംഭിക്കുന്ന. രൂപതാതല സമാപന സമ്മേളനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും.
വിവിധ സ്വീകരണ സമ്മേളനങ്ങളിൽ ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ , ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഗ്ലോബൽ സെക്രട്ടറിമാരായ ബെന്നി ആൻറണി ട്രീസാ ലിസ് സെബാസ്റ്റ്യൻ, ഫാ. അബ്രഹാം ഇരട്ടച്ചിറ ഫാ. ജോസഫ് ഉമ്മിക്കുന്നേൽ ജോസുകുട്ടി മാടപ്പള്ളി യൂത്ത് കൗൺസിൽ കോഡിനേറ്റർ സാബു കുന്നുംപുറം, വനിതാ കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ആഗ്നസ് ബേബി, ജേക്കബ് തൊടുകയിൽ , ജോർജ് മാവുങ്കൽ, ജോസഫ് കുര്യൻ ഏറംമ്പടം , വി.റ്റി തോമസ്, ജോസ് തോമസ് ഒഴുകയിൽ , സോഫി മുള്ളൂർ, എന്നിവർ സംസാരിക്കും.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ജോസഫ് ചാണ്ടി തേവർ പറമ്പിൽ ,മിനി ഷാജി ആലപ്പാട്ട്, ഷാജി കുന്നുംപുറം, മാത്യൂസ് ഐക്കര, അഗസ്റ്റിൻ പരത്തിനാൽ, ജോളി ജോൺ , ജോയിസ് ചുമ്മാർ റെജി തോട്ടപ്പളളി നേതൃത്വം നല്കും .
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം,സിജോ ഇലന്തൂർ,
വി.റ്റി തോമസ്,
ജോർജ് മാവുങ്കൽ, റ്റി.ജെ ജേക്കബ് എന്നിവർ പങ്കെടുത്തു.