Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കരിങ്കുന്നം പഞ്ചായത്തിലെ ഉപ തെരഞ്ഞെടുപ്പിൽ ആംആദ്മി സ്ഥാനാർഥിക്ക് അട്ടിമറി വിജയം


ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർഥിക്ക് ജയം.
നാല് വോട്ടിനാണ് ആം ആദ്മി സ്ഥാനാർഥി ബീന കുര്യൻ വിജയിച്ചത്.കോൺഗ്രസ് അംഗമായിരുന്ന ഷൈബി കുര്യൻ വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ആം ആദ്മി സ്ഥാനാർഥി ബീന കുര്യന് 202 വോട്ട് ലഭിച്ചു.യു.ഡി.ഫ് സ്ഥാനാർഥി സോണിയ ജോസ് 198 വോട്ട് നേടി,
എൽ.ഡി.എഫ് സ്ഥാനാർഥി സതി ശിശുപാലന് 27 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.