Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിരാട് കോലി; 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ
മൈതാനത്ത് റെക്കോർഡുകൾ തിരുത്തി മുന്നോട്ടു പോകുന്ന വിരാട് കോലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിൾ ചൊവ്വാഴ്ചയാണ് അവരുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സച്ചിനും ധോണിയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. എന്നാൽ കോലിയല്ല ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക താരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കഴിഞ്ഞ 25 വർഷത്തിനിടെ ആളുകൾ ഗുഗിളിൽ തിരഞ്ഞ കായികതാരം.023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും കോലിയില്ല. ശുഭ്മാൻ ഗില്ലാണ് ഈ പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണ്.