നാട്ടുവാര്‍ത്തകള്‍
പമ്പുകള്‍ക്ക് മുമ്പില്‍ 11ന് കോണ്‍ഗ്രസ് ധര്‍ണ നാളെ
നെടുംകണ്ടം: പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍
ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ 11ന് രാവിലെ 10.30ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ധര്‍ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച് ഈ മഹാമാരിയുടെ ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കണമെന്നും, സംസ്ഥാന കരം തീരുവ ഒരു രൂപ പോലും കുറയ്ക്കാതെ ഈ വിഷയത്തില്‍ സമരത്തിന് ഇറങ്ങുന്ന എല്‍.ഡി.എഫ് നയം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.