Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലത്ത് നവകേരള സദസ് നടന്ന ദിവസം കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അലി പിടഞ്ഞാറേച്ചാലിന് മർദ്ദനമേറ്റതായി പരാതി


മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയം ഇരുമലപ്പടിയിൽ പെട്രോൾ പമ്പിനു സമീപം നിൽക്കുകയായിരുന്ന അലിയെ രണ്ട് ബൈക്കുകളിലായി എത്തിയവരാണ് മർദ്ദിച്ചത്. കരിങ്കൊടി കാണിക്കാൻ വന്നതാണോടാ എന്ന് ചോദിച്ചാണ് മർദ്ദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന അലി പറഞ്ഞു. പരിക്കേറ്റ അലി കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ കഴിയുകയാണ്.ഇതോടൊപ്പം കോതമംഗലം ഇരുമലപ്പടി കനാൽ ജംഗ്ഷനിൽ വച്ച് കരി കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. പോലിസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.