വിവേചനങ്ങളുടെ കാലത്ത് അംബേദ്കർ ദർശനങ്ങൾ മാർഗ്ഗദർശി ആവുമെന്ന് കെ കെ സുരേഷ്
വിവേചനങ്ങളുടെയും ഭരണഘടന ലംഘനങ്ങളുടെയും കാലത്ത് അംബേദ്കർ ദർശനങ്ങൾ മാർഗ്ഗദർശി ആവുമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്.
രാജ്യത്ത് ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലഭിയ്ക്കുന്നില്ലന്നും തൊഴിൽ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് സി എസ് ഡി എസ് നേതൃത്വത്തിൽ ജനുവരിയിൽ വാഹന പ്രചാരണ ജാഥയും ജനുവരി 29 ന് സെക്രട്ടറിയെറ്റ് മാർച്ചും നടത്തുമെന്നും കെ കെ സുരേഷ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടന ശില്പി ഭാരതരത്നം ബാബ സാഹേബ് ഡോ ബി ആർ അംബേദ്കർ 67 ആം അനുസ്മരണ സമ്മേളനം കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ ബി ആർ അംബേദ്കർ പരിനിർവാണ ദിനത്തിന്റെ ഭാഗമായി ഡിസംബർ 6 ന് രാവിലെ സംസ്ഥാനത്തെ ആയിരം കുടുംബയോഗ കേന്ദ്രങ്ങളിൽ സി എസ് ഡി എസ് പുഷ്‌പ്പാർച്ചന നടത്തി.
വാഴൂർ അംബേദ്കർ ഭവനിൽ അംബേദ്കർ പ്രതിമയിൽ സംസ്‌ഥാന നേതാക്കൾ പുഷ്‌പ്പാർചന നടത്തി.
അനുസ്മരണ സമ്മേളനം സംസ്‌ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി.
സെക്രട്ടറി ലീലാമ്മ ബെന്നി, ട്രഷറർ ഷാജി മാത്യു, സി എം ചാക്കോ, കെ കെ കുട്ടപ്പൻ, ടി എ കിഷോർ, സണ്ണി ഉരപ്പാങ്കൽ, പ്രസന്ന ആറാണി, രഞ്ജിത് രാജു, പി സി രാജു,തോമസ്കുട്ടി തിരുവല്ല,ആഷ്‌ലി ബാബു, സിബി മാഞ്ഞൂർ,സണ്ണി കൊട്ടാരം,സുജമ്മ തോമസ്, കെ കെ അപ്പു, എം ഐ ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു