കലോത്സവത്തിന്റെ ആദ്യ ദിനം സദസുകള്‍ ഒഴിഞ്ഞു കിടന്നു
പ്രധാന വേദിയുള്‍പ്പെടെ എല്ലാ വേദികളിലും ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു കൗമാര കലാകാരന്‍മാരുടെ പ്രകടനം. ജനപ്രിയ ഇനങ്ങള്‍ക്ക് പോലും ആസ്വാദകരില്ലാതെ വന്നത് മത്സരാര്‍ഥികളെയും പരിശീലകരെയും അധ്യാപകരെയും അല്‍പം മുഷിപ്പിച്ചു.
എല്ലാ വേദികളും മത്സരാര്‍ഥികളും, അവര്‍ക്കൊപ്പം വന്ന അധ്യാപകരും
മാത്രമായി ഒതുങ്ങി. മുന്‍ കാലങ്ങളില്‍ ഹൈറേഞ്ചില്‍ ജില്ലാ കലോത്സവങ്ങള്‍ നടക്കുമ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമായിരുന്നു. എന്നാല്‍ ഇത്തവണ കലോത്സവത്തിന് വേണ്ടത്ര പ്രചരണം നടത്തിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
ജനപ്രിയ ഇനങ്ങളായ മിമിക്രി, മോണോ ആക്ട് മത്സരങ്ങള്‍ക്ക് പോലും കാണികള്‍ കുറവായത് സംഘാടകരെയും അമ്പരപ്പിച്ചു. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക റാലിയിലും ജനപങ്കാളിത്തം കുറവായിരുന്നു. പരിപാടി നടക്കുന്ന സ്‌കൂളുകളില്‍ നിന്ന് പോലും വിദ്യാര്‍ഥികളും, രക്ഷിതാക്കളും പൂര്‍ണമായി സഹകരിക്കുന്നില്ല എന്നതും കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ്. കുടുബശ്രീ, സ്‌കൂളുകളിലെ പി.ടി.എ, എസ്.എം.സി തുടങ്ങിയ സംവിധാനങ്ങളെ വേണ്ടത്ര രീതിയില്‍
സംഘാടക സമിതിയില്‍ ഉള്‍പെടുത്താതതും ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയാതെ വന്നതിന്റെ ചില കാരണങ്ങളില്‍ ഒന്നാണ്.