ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കട്ടപ്പനയിൽ തുടക്കം


ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍ തുടങ്ങിയ വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഴു സബ്ജില്ലകളില്‍ നിന്നായി 4000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.
ഇന്ന് രാവിലെ 10 മണിക്ക് കട്ടപ്പന സെൻറ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ ചുറ്റിയുള്ള സാംസ്കാരിക റാലി കട്ടപ്പന DYSP VA നീഷാദ് മോൻ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് വിവിധ മത്സരങ്ങൾ ആരംഭിച്ചു.
ആറാം തീയതി രാവിലെ 10 മണിക്ക് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിക്കും .
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിക്കും .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തും .
വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളും ജനപ്രതികളും പങ്കെടുക്കും.
പങ്കെടുക്കുന്ന കലാപ്രതിഭകൾക്ക് ഭക്ഷണം നൽകുന്നതിനായി 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഊട്ടു മുറിയും സജ്ജികരിച്ചിട്ടുണ്ട്.
മലയാള തനിമയിൽ പായസം കൂട്ടിയുള്ള സദ്യ വാഴയിലയിലാണ് നൽകുന്നത്.