മരത്തിന് മുകളില്‍ തങ്കച്ചന്റെ ജലനിധി
നെടുങ്കണ്ടം: മാവടിയില്‍ മരത്തിന് മുകളില്‍ തങ്കച്ചന്റെ ജലനിധി. 15 വര്‍ഷം മുന്‍പ് വീടിന് സമീപത്തെ മരത്തിന് മുകളില്‍ സൗകര്യാര്‍ത്ഥം ഒരു 500 ലീറ്ററിന്റെ ജാര്‍ കയറ്റി വീട്ടവശ്യത്തിനും മറ്റും ജലം ശേഖരിച്ച് വച്ചിടത്തുനിന്നുമാണ് മാവടി
കോടയ്ക്കനാല്‍ കെ.ടി.തങ്കച്ചനും വാക മരവുമായിട്ടുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയത്. വഴിയോരത്ത് തണല്‍ വിരിക്കാന്‍ മരം നട്ടതും സംരക്ഷിച്ചതും തങ്കച്ചന്‍ തന്നെച 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാകമരം ചെറു ശിഖരങ്ങള്‍ വീശി തുടങ്ങി. ഇതിനിടെ ജലം ക്ഷാമവും രൂക്ഷമായി.
അപ്പോഴാണ് മരത്തിന്റെ ശിഖരത്തിന്റെ ഇടയില്‍ ഒരു 500 ലിറ്റര്‍ ജാര്‍ വെച്ചത്. മരം വലുതായതിനു പിന്നാലെ ജാറും ഉയരങ്ങളില്‍ എത്തി. മരത്തിനു മുകളിലെ ജലസേചന ടാങ്കില്‍ നിന്നാണ് തങ്കച്ചന്‍ വെള്ളം ശേഖരിക്കുന്നത്. മരത്തിന്റെ ശിഖരത്തില്‍ ജാര്‍ വച്ചപ്പോള്‍ തങ്കച്ചന്‍ മാവടി ഓര്‍ത്തില്ല മരം അങ്ങ് ജാറുമായി മുകളിലോട്ട് പോകുമെന്ന്. മരം വളര്‍ന്നതിനൊപ്പം ജാറും ഉയരങ്ങളിലെത്തി. ഇപ്പോള്‍ പത്ത് അടി ഉയരത്തിലാണ് ഈ 500 ലിറ്ററിന്റെ ജാര്‍. ഒന്നര കിലോമീറ്റര്‍ അകലെയുള്ള മലയടിവാരത്ത് നിന്നാണ് തങ്കച്ചന്‍ വെള്ളം എത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന സമയങ്ങളില്‍ തങ്കച്ചന്‍ വെള്ളം സമീപവാസികള്‍ക്കും വിതരണം ചെയ്യും. മാവടി ടൗണിന്റെ നടുഭാഗത്താണ് ഈ കാഴ്ച. സ്ഥലത്തെ വാകമരത്തിന്റെ മുകളിലാണ് തങ്കച്ചന്റെ ചെറുകിട ജലസേചന പദ്ധതി. പ്രദേശവാസികള്‍ക്കും ഉപകാരപ്പെടാനാണ് മംഗളം ഏജന്റ് കൂടിയായ തങ്കച്ചന്‍ ഇങ്ങനൊരു ആശയം ആവിഷ്‌കരിച്ചത്.