Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുത്തശ്ശിക്കൊപ്പം ചായക്കടയിൽ എത്തിയ കുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന കേസിൽ ഒരാൾ പിടിയിൽ


മുത്തശ്ശിക്കൊപ്പം ചായക്കടയിൽ എത്തിയ കുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന കേസിലാണ് ഒരാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് അബലംകുന്നിൽ 53 വയസുള്ള ചീരൻ എന്നയാളെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതായി പറയുന്നത് ഇന്നലെ 2 മണിയോടുകൂടി മുത്തശ്ശിക്കൊപ്പം ചായക്കടയിൽ എത്തിയ 8 വയസുകാരിയായ പെൺകുട്ടി ഇയാളോട് ജ്യൂസ് ആവശ്യപ്പെട്ടപ്പോൾ കടയിലെ അലമാരയ്ക്കും ഫ്രിഡ്ജിനു മിടയിൽ വച്ച് കുട്ടിയെ ശാരിരികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടർന്ന് നില വിളിച്ചു കൊണ്ട് ഓടിയ പെൺകുട്ടിയോട് നാട്ടുകാർ വിവരം തിരക്കിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്