നാട്ടുവാര്‍ത്തകള്‍
കണയങ്കവയലില്‍ കാട്ടാന ആക്രമണം; കൃഷിയിടങ്ങള്‍ നശിപ്പിച്ചു

പീരുമേട്: കണയങ്കവയല്‍ മേഖലയില്‍ കാട്ടാന കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂര്‍ണമായും കാര്‍ഷിക മേഖലയായ കണയങ്കവയല്‍ ശബരിമല വനത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച രാത്രിയില്‍ കാട്ടാന കൂട്ടം ജോര്‍ജ് എമ്പ്രയില്‍, ജോര്‍ജ് പടന്നമാക്കല്‍, ജോണ്‍ അടിത്തറ, സജിത സുനില്‍ കളത്തിത്തറയില്‍ എന്നിവരുടെ കൃഷി ഭൂമിയിലിറങ്ങി തെങ്ങ്, പ്ലാവ്, റബര്‍, വാഴ തുടങ്ങിയ കാര്‍ഷിക വളകള്‍ വ്യാപക വായിനശിപ്പിച്ചത്. വഴിയില്‍ കാണുന്നതെല്ലാം ചവിട്ടിമെതിച്ചാണ് ഇവ കടന്നു പോയത്. കാട്ടുപന്നി, പോത്ത് എന്നിവയ്‌ക്കൊപ്പം കുരങ്ങിന്റെ ശല്യവും രൂക്ഷമാണ്. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി എരുമേലി, മുറിഞ്ഞ പുഴ വനം വകുപ്പധികാരികള്‍ക്കും പീരുമേട് എം.എല്‍.എ വാഴൂര്‍ സോമനും പരാതി നല്‍കി
















































































































