Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസ്സ് : കൂട്ടയോട്ടം സംഘടിപ്പിച്ചു

വിവിധ യുവജനസംഘടനകൾ , ക്ലബ്ബുകൾ, അത്‌ലറ്റുകൾ സംയുക്തമായി നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. തടിയമ്പാട് മുതൽ ഇടുക്കി വരെ നടന്ന കൂട്ടയോട്ടം പരിപാടി പഞ്ചഗുസ്തി യൂത്ത് നാഷണൽ വിന്നർ അൻസലറ്റ് ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്നലെയും ഇന്നുമായി ഉടുമ്പൻചോല, പീരുമേട്, മണ്ഡലങ്ങളിലും, ഡിസംബർ 7 ന് തൊടുപുഴ ദേവികുളം മണ്ഡലങ്ങളിലും കൂട്ടയോട്ടം പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.
കൂട്ടയോട്ടത്തിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.