6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അഞ്ചാമത് ഇടുക്കി രൂപതാ മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



ഇടുക്കി രൂപതാ അഞ്ചാമത് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി എന്ന് രൂപത കേന്ദ്രത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. സെപ്റ്റംബർ ആറാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികൾ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയിൽ നിന്നും രാജകുമാരി ദൈവമാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കാൽനടയായാണ് തീർത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. തീർത്ഥാടനം ഉച്ചയ്ക്ക് ഒരു മണിക്ക് രാജകുമാരി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും. തീർത്ഥാടനത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തിൽ നിന്നും സെപ്റ്റംബർ 5 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ നേതൃത്വത്തിൽ കാൽനടതീർത്ഥാനം ആരംഭിക്കും. അടിമാലി, ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴിയാണ് തീർത്ഥാടനം രാജാക്കാട് പള്ളിയിൽ എത്തിച്ചേരുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 9.30ന് പ്രത്യേക പ്രാർത്ഥനകൾക്ക്ശേഷം തീർത്ഥാടനം ആരംഭിക്കും. പതിനായിരത്തിലധികം ആളുകളെയാണ് തീർത്ഥാടനത്തിൽ പ്രതീക്ഷിക്കുന്നത്. ആയിരങ്ങൾ ത്യാഗപൂർവം കാൽനടയായി നടത്തുന്ന ഈ തീർത്ഥാടനം ഹൈറേഞ്ചിന് ആകമാനം ആത്മീയ ഉണർവിന് കാരണമാകുമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രഹാം പൊറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജിൻസ് കാരക്കാട്ട് എന്നിവർ സംസാരിച്ചു.

ഇടുക്കി രൂപത മരിയൻ തീർത്ഥാടനം ഗതാഗത പാർക്കിംഗ് ക്രമീകരണം

ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ നിന്നും രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് സെപ്റ്റംബർ 6ശനിയാഴ്ച നടത്തുന്ന അഞ്ചാമത് മരിയൻ തീർത്ഥാടനം ഗതാഗത പാർക്കിംഗ് ക്രമീകരണം


കല്ലാർകുട്ടി പന്നിയാർകുട്ടി ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരുമായി വരുന്ന ചെറിയ വാഹനങ്ങൾ പെട്രോൾ പമ്പിന് തൊട്ടുമുമ്പ് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് റോഡ് വഴി ഗവൺമെന്റ് സ്കൂൾ ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കി അവിടെ പാർക്ക് ചെയ്യേണ്ടതാണ്.
മുല്ലക്കാനം ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ രാജാക്കാട് എൻ.എസ്.എസ് ബിൽഡിംഗിന്
മുമ്പിൽ തീർത്ഥാടകരെ ഇറക്കി
വലത്തേയ്ക്ക് തിരിഞ്ഞ്
ക്ഷേത്രം റോഡിലൂടെ പ്രവേശിച്ച് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. തിങ്കൾക്കാട്, സ്ലീവാമല,കുത്തുങ്കൽ,
പഴയവിടുതി ഭാഗങ്ങളിൽ നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ബസ്റ്റാൻഡിൽ തീർത്ഥാടകരെ ഇറക്കി അവിടെ ഒതുക്കി പാർക്ക് ചെയ്യേണ്ടതാണ്.

രാവിലെ 10 മുതൽ തീർത്ഥാടനം സമാപിക്കുന്നത് വരെ പൂപ്പാറ ഭാഗത്ത് നിന്നും
രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കുരുവിളാസിറ്റിയിൽ നിന്നും കടുക്കാസിറ്റി ഖജനാപ്പാറ വഴി രാജാക്കാട്ടേക്ക് പോകണം.10 മണിക്ക് തീർത്ഥാടനം ആരംഭിച്ചതിന് ശേഷം രാജകുമാരി ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ വാഹനങ്ങളും – മാങ്ങാത്തൊട്ടി – വഴിയും,ശാന്തമ്പാറ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ സേനാപതി വഴിയും പോകണം.രാജകുമാരിയിൽ നിന്നും രാജാക്കാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി 10 മണിക്ക്‌ മുമ്പായി തീർത്ഥാടകരുമായി രാജാക്കാട് വരുന്ന വലിയ വാഹനങ്ങൾ രാജാക്കാട്ട് ആളെ ഇറക്കിയ ശേഷം രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ,രാജകുമാരിയിലെ നിർദ്ദിഷ്ട പാർക്കിംഗ് ഗ്രൗണ്ടുകളിലോ പാർക്കു ചെയ്യേണ്ടതും നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് പളളിയിലെത്തി തീർത്ഥാടകരെ കൊണ്ടുപോകുകയും ചെയ്യണം. തീർത്ഥാടനം ആരംഭിച്ചതിന് ശേഷമെത്തുന്ന വാഹനങ്ങൾ തീർത്ഥാടക റാലിയുടെ പിന്നിലായി മാത്രം രാജകുമാരിക്ക് വരേണ്ടതാണ്.തീർത്ഥാടനത്തിന് രാജാക്കാട്ടെത്തുന്ന ചെറു വാഹനങ്ങൾ രാജാക്കാടുളള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്കുചെയ്യേണ്ടതാണ്.

രാജാക്കാട്ടെത്തുന്ന വൈദീകരുടെ വാഹനങ്ങൾ രാജാക്കാട് പാരീഷ് ഹാളിന് സമീപമുളള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.തീർത്ഥാടകരെ രാജകുമാരിയിൽ നിന്നും ബസിൽ തിരികെ രാജാക്കാട്ടെത്തിക്കുന്നതിന് 12 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. രാജകുമാരിയിൽ എത്തുന്ന വൈദീകരുടെ വാഹനങ്ങൾ രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.പോലീസിന്റെയും വാളണ്ടിയേഴ്സിന്റെയും നിർദ്ദേശങ്ങൾ തീർത്ഥാടകർ അനുസരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

പാർക്കിംഗ് സ്ഥലങ്ങൾ
രാജാക്കാട് മേഖല

ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് (രാജാക്കാട്),
ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട് (രാജാക്കാട്),
രാജാക്കാട് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്

രാജകുമാരി മേഖല

സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട്
(രാജകുമാരി),ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്(രാജകുമാരി നോർത്ത്),സെന്റ് ജോൺസ് യാക്കോബായ പള്ളി ഗ്രൗണ്ട്(രാജകുമാരി നോർത്ത്),
സെന്റ് ജോർജ്ജ് പബ്ലിക് സ്കൂൾ ഗ്രൗണ്ട്(കുരുവിളാസിറ്റി),
മാർ.മാത്യൂസ് പബ്ലിക് സ്കൂൾ ഗ്രൗണ്ട് (മുരിക്കുംതൊട്ടി),
മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട് (മുരിക്കുംതൊട്ടി)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!