Idukki വാര്‍ത്തകള്‍
കേരളത്തിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകരുത്: തമിഴ്നാട് സിപിഎം

തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങൾ കേരളം ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന മദ്രാസ് ഹൈക്കോടതി വിരിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്ന് തമിഴ്നാട് സിപിഎം ആവശ്യപ്പെട്ടു.
ക്വാറി ഉൽപ്പന്ന വിലയ്ക്ക് നീക്കുന്നതോടെ നിർമ്മാണ സാമഗ്രികളുടെ വില ഉയരും എന്നും ക്ഷാമം ഉണ്ടാകുമെന്നും പാർട്ടി സെക്രട്ടറി പി. ഷണ്മുഖം ചൂണ്ടിക്കാട്ടി. കേരളത്തിലെ ദേശീയപാത ഉൾപ്പെടെ ഒട്ടേറെ നിർമ്മാണ പ്രവർത്തികൾ വിലക്കിനെ തുടർന്ന് നിലച്ചിരിക്കുകയാണ്.













































































































































