‘സ്വാസ്ഥ്യം ശരണം’ വൈദ്യസഹായം ഭക്തർക്ക് ഒരു വിളിപ്പാടകലെ

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി മല ചവിട്ടുന്ന ഭക്തന്മാർക്ക് ആവശ്യമായ വൈദ്യ സഹായം നൽകുവാൻ ആരോഗ്യവകുപ്പിന്റെ എല്ലാ വിധ സജീകരണങ്ങളോടും കൂടിയ വിപുലമായ വൈദ്യസംഘം ആണ് തീർത്ഥാടന പാതയിൽ ഉടനീളം ഉള്ളത്. സ്വാസ്ഥ്യം ശരണം എന്നതാണ് ഈ മണ്ഡലകാലത്തെ ആരോഗ്യ വകുപ്പിന്റെ ആപ്ത വാക്യം.
ഏഴു ആശുപത്രികൾ ആണ് അയ്യപ്പ ഭക്തർക്കായി വിവിധ ഇടങ്ങളിൽ ആയി പ്രവർത്തന സജ്ജം ആയിട്ടുള്ളത്. പമ്പ സർക്കാർ ആശുപത്രി ,നീലിമല കാർഡിയോളജി സെന്റർ (ദേവസ്വം കെട്ടിടം),അപ്പാച്ചിമേട് കാർഡിയോളജി സെന്റർ (ദേവസ്വം കെട്ടിടം) ,സന്നിധാനം സർക്കാർ ആശുപത്രി , ചരൽമേട് ഡിസ്പെൻസറി (വനം വകുപ്പ് കെട്ടിടം) ,നിലയ്ക്കൽ സർക്കാർ ആശുപത്രി (ദേവസ്വം കെട്ടിടം) ,കരിമല ഡിസ്പെൻസറി (വനം വകുപ്പ് കെട്ടിടം) എന്നിങ്ങനെ ഉള്ള ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും സ്റ്റാഫുകളെയും ഉറപ്പാക്കിയിട്ടുണ്ട്.
അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ 22
ജില്ലാ ഭരണകൂടവും , ആരോഗ്യവകുപ്പും, ദേവസ്വംബോർഡും , വനം വകുപ്പും സംയുക്തമായി നടത്തുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ പമ്പ മുതൽ സന്നിധാനം വരെ 17 എണ്ണവും എരുമേലി-കരിമല-പമ്പ കാനന പാതയിൽ അഞ്ചെണ്ണവും സ്ഥാപിച്ചിട്ടുണ്ട്. 04735-203232 എന്ന നമ്പർ അടിയന്തര വൈദ്യ സഹായത്തിനായി ഭക്തർക്കായി തുറന്ന കണ്ട്രോൾ റൂം നമ്പർ ആണ്. പമ്പ മുതൽ സന്നിധാനം വരെ എവിടെ അത്യാഹിതം ഉണ്ടായാലും ഈ നമ്പറിൽ വിളിക്കാവുന്നതാണ്. തൊട്ടടുത്തുള്ള അടിയന്തര വൈദ്യസഹായകേന്ദ്രത്തിൽ വിവരമറിയിക്കുകയും ഉടനെ തന്നെ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ സംഭവസ്ഥലത്ത് എത്തി ആവശ്യമായ വൈദ്യസഹായം നല്കുമ്പോഴേക്കും ആംബുലൻസ് / സ്ട്രെച്ചർ സർവീസ് ഉപയോഗിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണം കണ്ട്രോൾ റൂമിൽ നിന്നു തന്നെ ചെയ്യും .രോഗികളെ കൃത്യമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഗൂർഖ ജീപ്പ് ആംബുലൻസ് ഉൾപ്പടെ എട്ട് ആംബുലൻസുകൾ ആണ് വകുപ്പിന് ഉള്ളത്.
24 മണിക്കൂറും അത്യാഹിതവിഭാഗം / ഒ.പി സേവനങ്ങൾ , കാർഡിയോളോജിസ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ,ലാബ്, എക്സ്- റേ, ഇ.സി.ജി ,ഓപ്പറേഷൻ തിയേറ്റർ,ഐ.സി.യു, വാർഡുകൾ,സാധാരണ മരുന്നുകൾ കൂടാതെ ഹൃദയാഘാതത്തിനുള്ള സ്ട്രെപ്റ്റോകൈനേസ്/ ടെനെക്ടിപ്ലേയ്സ് മരുന്ന്, പേവിഷബാധക്കെതിരെയുള്ള വാക്സിൻ ഇമ്മ്യൂണഗ്ലോബുലിൻ , ആന്റി സ്നേക്ക് വെനം മുതലായവ ആശുപത്രികളിൽ ലഭ്യമാണ്.
അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ അടിയന്തര ചികിത്സ നൽകുന്നു. പൾസ് , ബി.പി, എസ്.പി.ഓ 2, ജി.ആർ.ബി.എസ്.,മുതലായ അടിയന്തര പരിശോധനകൾ, ആവി-ഓക്സിജൻ ആവശ്യമുള്ളരോഗികൾക്ക് ,വേദനസംഹാര ലേപനങ്ങൾ , സി.പി.ആർ., എ.ഇ.ഡി മെഷീൻ എന്നിവ ഒരുക്കിയിട്ടുണ്ട്. .
പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ- 1) പമ്പ എമർജൻസി കണ്ട്രോൾ റൂം 04735 203232 ,) പമ്പ ഗവഃ ആശുപത്രി 04735 203318, 203319 ) നീലിമല കാർഡിയോളോജി സെന്റർ – 04735 203384 ) അപ്പാച്ചിമേട് കാർഡിയോളോജി സെന്റർ – 04735 202050) സന്നിധാനം ഗവഃ ആശുപത്രി (04735 202101) ചരൽമേട് ഡിസ്പെൻസറി (വനം വകുപ്പ് കെട്ടിടം) 04735 202005,) നിലയ്ക്കൽ ഗവഃ ആശുപത്രി (ദേവസ്വം കെട്ടിടം) 04735 205202
മകരവിളക്ക് ദിവസം അധിക ആംബുലൻസുകളും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കും.













































































































































