വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ട് പേർ കട്ടപ്പന എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ട് പേരെ കട്ടപ്പന എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.ഡ്രൈ ഡേയിൽ കട കേന്ദ്രീകരിച്ചു വിദേശ മദ്യം വിൽപ്പന നടത്തിയ മാട്ടുക്കട്ട പീടികപറമ്പിൽ പിസി ജയരാജ് (55ഉം,വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച കോവിൽമല തുളസിപ്പടി വടക്കേമുണ്ടത്താനത്ത് റോയ് (53)യുമാണ് പിടിയിലായത്. ഡ്രൈഡേയുടെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ജയരാജ് അറസ്റ്റിലായത്.വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ വിദേശ മദ്യവും ഇയാളുടെ മാട്ടുക്കട്ടയിലെ കടയിൽ നിന്ന് കണ്ടെത്തി.വ്യാജ മദ്യം നിർമ്മിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കട്ടപ്പന റേഞ്ച് ഇൻസ്‌പെക്ടർ പി.0കെ സുരേഷ് നടത്തിയ റെയിഡിലാണ് റോയ് ഇന്ന് അറസ്റ്റിലായത്.വീടിനുള്ളിൽ നിന്ന് വ്യാജ മദ്യവും, കോടയും വാറ്റുഉപകരണങ്ങളും പിടികൂടി. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.പ്രിവൻറ്റീവ് ഓഫീസർ അബ്ദുൽ സലാം,അസി.പ്രിവൻറ്റീവ് ഓഫീസർമാരായ സജിമോൻ ജി തുണ്ടതിൽ
ജോസി വർഗീസ്,സിഇഒമാരായ സി എൻ ജിൻസൺ,എസ് ശ്രീകുമാർ,എം സി സാബു മോൻ, പി കെ ബിജുമോൻ,ഷീന തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘങ്ങളിൽ ഉൾപ്പെട്ടിരുന്നത്.