Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്
എല്ലാ സ്കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പോലീസ് അറിയിക്കുന്നത്. സ്കൂളുകളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.