ലഹരിക്കെതിരെ “ചിത്ര ലഹരി” ചുവർച്ചിത്ര പോരാട്ടവുമായി ഇരയാർ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഇരട്ടയാർ ബസ്റ്റാന്റ് വെയിറ്റിംഗ് ഷെഡിന്റെ ചുവരിൽ വരച്ച ചിത്രങ്ങൾ ചിന്തനീയവും, ആകർഷകവുമായി മാറി. ലഹരിയുടെ അപകടങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം ജീവിതത്തിൽ നാം കണ്ടെത്തേണ്ട നന്മയുടെ ലഹരിയേയും ആവിഷ്കരിക്കുന്നതാണ് ചുവർ ചിത്രങ്ങൾ. പ്രിൻസിപ്പാൾ ഡോ.റെജി ജോസഫ് ഊരാ ശാലയുടെ നേതൃത്വത്തിൽ ഒഴവുദിനങ്ങളും ഒഴിവ് സമയങ്ങളും പ്രയോജനപ്പെടുത്തിയാണ് ചുവർചിത്ര രചന നടത്തിയത്. എക്സൈസ് വകുപ്പിനൊപ്പം പഞ്ചായത്തിന്റെയും പിന്തുന്ന ഉദ്യമത്തിന് ഊർജമേകി. കുട്ടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബസ്റ്റാന്റിൽ വച്ച് നടത്തിയ യോഗത്തിൽ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിഷ ഷാജി, പഞ്ചായത്ത് മെമ്പർമാരായ ജിൻസൻ വർക്കി, റെജി ഇലിപ്പുലിക്കാട്ട്, …..
തങ്കമണി സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കെ. എം,സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ് കുട്ടി MV, പഞ്ചായത്ത് സെക്രട്ടറി ശിവദാസ് ….
അസി. എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ, പ്രിവന്റീവ് ഓഫീസർ ശശീന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മായ എസ് , പി.റ്റി എ പ്രസിഡന്റ് ബിജു അറക്കൽ.. അധ്യാപകരായ ഉഷസ് പുളിമൂട്ടിൽ, മനേഷ് വെളിഞ്ഞാലിൽ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വലിയൊരു സമൂഹം തന്നെ കുട്ടികൾക്ക് പിന്തുണയും ആശംസയുമായെത്തി.അമിതമായ മൊബൈൽ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ, അമിതമായതെ ന്തും ലഹരി, പഴയ തലമുറയുടെ പ്രതീകങ്ങൾ തുടങ്ങി ഒട്ടനവധിപ്രതീകങ്ങൾ കുട്ടികളുടെ ചുവർ ചിത്രത്തിൽ ദർശനീയമാണ്. ഇളം തലമുറക്കാരുടെ ഹരമായ അനിമീസ് ചിത്രങ്ങൾ ലഹരിക്കെതിരെ നടത്തുന്ന യുദ്ധത്മകമായ ദൃശ്യങ്ങൾ ചെറുപ്പക്കാരെ പോസിറ്റീവായി സ്വാധീനിക്കുന്ന തരത്തിൽ വെയ്റ്റിംഗ് റൂമിന്റെ ഒരു വശം മുഴുവൻ വരച്ച് പുതു തലമുറയ്ക്ക് പ്രചോദനമാകുന്ന തരത്തിൽ പൊതു സ്ഥലത്ത് നിറങ്ങളിൽ ചാലിച്ചു ജീവൻ നൽകിയത് ഏറെ അഭിനന്ദനാർഹമാണ്. പ്രിൻസിപ്പാൾ ഡോ.റെജി ജോസഫ് ഊരാശാല ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്കുo പൊതു സമൂഹത്തിനുമായി ചൊല്ലിക്കൊടുത്തു. ആശംസകളുമായെത്തിയ പ്രമുഖരും , അധ്യാപകരും , വരയ്ക്കാൻ കഴിവില്ലാത്ത വിദ്യാർത്ഥികളും,പൊതു സമൂഹത്തെ പ്രതിനിധാനം ചെയ്തു ഓട്ടോ റിക്ഷാ തൊഴിലാളികളും, വ്യാപാരി സമൂഹവും, യാത്രക്കാരും ചായക്കൂട്ടുകളിൽ കൈമുക്കി തങ്ങളുടെ കൈപ്പാട് ചിത്രങ്ങൾക്കൊപ്പം പതിപ്പിച്ച് ഹൃദയ പിന്തുണ അറിയിച്ചത് വ്യത്യസ്തതക്കൊപ്പം, ആശയ നവീനതയുമായി മാറി.